Advertisement

രാത്രിയിലും ഇനി ഹെല്‍മെറ്റ് പരിശോധന; സംസ്ഥാനത്ത് വാഹന പരിശോധന ശക്തമാക്കുന്നു

June 1, 2018
Google News 0 minutes Read
helmet

സംസ്ഥാനത്ത് വാഹനപരിശോധന കർശനമാക്കാൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം. ജില്ലാ പോലീസ് മേധാവികൾക്കാണ് ഇതു സംബന്ധിച്ച് പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്. ഇനിമുതൽ മുതൽ രാത്രികാലങ്ങളിലും ഹെൽമറ്റ് പരിശോധന നടത്തണം. ഹെൽമറ്റ് ചിൻസ്ട്രാപ്പ് ഉള്ളതും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പക്കണമെന്നും നിർദേശത്തിൽ പറയുന്നു. എല്ലാ ട്രാഫിക് സിഗ്നലുകളും രാത്രി 12 വരെ പ്രവർത്തിക്കണം. മദ്യപിച്ച് വാഹനമോടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ബാറുകളിൽനിന്നും ഹോട്ടലുകളിൽനിന്നും വരുന്ന വാഹനങ്ങൾ പരിശോധിക്കണമെന്നും നിർദേശത്തിലുണ്ട്. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here