ബാങ്കുകൾ വായ്പ പലിശ നിരക്കുകൾ കൂട്ടി

എസ്ബിഐ ഉൾപ്പെടെ രാജ്യത്തെ ബാങ്കുകൾ അടിസ്ഥാന വായ്പാ പലിശനിരക്ക് (എം.സി.എൽ.ആർ.) ഉയർത്തി. എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെ നിരക്ക് 0.10 ശതമാനമായാണ് (പത്ത് ബേസിസ് പോയിന്റുകൾ) ഉയർത്തിയത്. എസ്ബിഐക്കുപുറമെ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പിഎൻബി എന്നീ ബാങ്കുകളും അടിസ്ഥാന പലിശ നിരക്കിൽ 10 ബേസിസ് പോയന്റ് വർധന വരുത്തിയിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് ഈ വർഷം എസ്.ബി.ഐ അടിസ്ഥാന വായ്പാ പലിശനിരക്ക് ഉയർത്തുന്നത്. ഇതുവരെ 7.80 ശതമാനമായിരുന്ന വായ്പാ നിരക്ക് ജൂൺ ഒന്നു മുതൽ 7.90 ശതമാനമായാണ് ഉയരുന്നത്. മൂന്നു മാസത്തേക്കുള്ള വായ്പകളുടെ നിരക്ക് 7.85 ശതമാനത്തിൽനിന്ന് 7.95 ശതമാനമാകും. ആറു മാസത്തേക്കുള്ള വായ്പകളുടെ നിരക്ക് 8 ശതമാനത്തിൽനിന്ന് 8.10 ശതമാനമാകും. ഒരു വർഷം വരെയുള്ള വായ്പാ നിരക്ക് 8.15 ശതമാനത്തിൽനിന്ന് 8.25 ശതമാനമാകും.
രണ്ടു വർഷം വരെ കാലാവധിയിലുള്ള വായ്പകളുടെ നിരക്ക് 8.25 ശതമാനത്തിൽനിന്ന് 8.35 ശതമാനമായും മൂന്നു വർഷം വരെ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 8.35 ശതമാനമായും മൂന്ന് വർഷം വരെ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 8.35 ശതമാനത്തിൽനിന്ന് 8.45 ശതമാനമായും ഉയരും.
banks increased loan interest rate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here