യുഎഇ കേന്ദ്രബാങ്കിന്റെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു; 2.25 ശതമാനം വര്‍ധന

യുഎഇ കേന്ദ്രബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 2.25 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. നാണയപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്താനുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് പ്രഖ്യാപനം. (uae central bank interest rates hike)
ഉയര്‍ന്ന നാണയപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ 2021 ന് ശേഷം 11 വികസിത, വികസ്വര രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ അടിസ്ഥാന നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് യുഎഇയുടേയും തീരുമാനം. പലിശ നിരക്കുകള്‍ ഉയരുന്നതോടെ ഇഎംഎ അടവുകളും ക്രെഡിറ്റ് കാര്‍ഡിനായി നല്‍കേണ്ടി വരുന്ന തുകയും വര്‍ധിക്കും.
കേന്ദ്രബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന്റെ ഫലമായി ബാങ്കുകള്‍ സേവിംഗ് അക്കൗണ്ടിന്റെ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് നേട്ടമുണ്ടാകും. ഈ വര്‍ഷം പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
Story Highlights: uae central bank interest rates hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here