ഇടപ്പള്ളി പള്ളിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച പിതാവ് അറസ്റ്റില്‍

കൊച്ചിയില്‍ പള്ളിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച യുവാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തൃശ്ശൂര്‍ സ്വദേശിയായ ടിറ്റോ ആണ് അറസ്റ്റിലായത് . മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഇയാള്‍ ഉപേക്ഷിച്ചത്. കൊച്ചി ഇളമക്കര പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് പാരിഷ് ഹാളിന് സമീപത്തെ കുമ്പസാരക്കൂട്ടിന് അടുത്ത് കുഞ്ഞിനെ കിടത്തി ഇയാള്‍ കടന്നുകളഞ്ഞത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭാര്യയ്ക്കും മൂത്ത കുഞ്ഞിനും ഒപ്പം എത്തിയാണ് ഇയാള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിനെ വളര്‍ത്താന്‍ സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. മൂന്ന് മക്കളാണ് ഇയാള്‍ക്ക്. നാലാമത്തെ കുഞ്ഞിനെ കൂടി വളര്‍ത്താനാകാത്തതിനാലാണ് ഉപേക്ഷിച്ചതെന്നാണ് ഇയാളുടെ വാദം. ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ കുഞ്ഞ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here