യുഎസ് പ്രതിരോധ സെക്രട്ടറിയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സിംഗപ്പൂരിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിയായിരുന്നു കൂടിക്കാഴ്ച. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് മോദി സിംഗപ്പൂരിലെത്തിയത്.
വെള്ളിയാഴ്ച മോദി സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലുങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാവിക മേഖലയിൽ ഉൾപ്പെടെ സുപ്രധാനമായ എട്ട് കരാറുകളിലാണ് മോദിയും ലുങും ഒപ്പുവച്ചത്. ഇന്തോ-പസഫിക് മേഖലയിലെ നാവികസാന്നിധ്യം ഉൾപ്പെടെ പൊതുതാത്പര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here