റൊണാള്‍ഡോ, മെസി പിന്നാലെ സുനില്‍ ഛേത്രി!!! ഇന്ത്യന്‍ ഫുട്‌ബോളിന് അഭിമാനിക്കാം…

അപൂര്‍വ നേട്ടത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. നിലവില്‍ കളി തുടരുന്ന ലോകം കണ്ട എക്കാലത്തേയും ഗോള്‍വേട്ടക്കാരില്‍ ആദ്യ സ്ഥാനത്തുള്ള പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീന താരം ലയണല്‍ മെസി എന്നിവര്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കും ഛേത്രി ആരാധകര്‍ക്കും ഇത് അഭിമാന നേട്ടമാണ്.
ഛേത്രി 59 ഗോളുമായി മൂന്നാമത് നില്‍ക്കുമ്പോള്‍ 81 ഗോളുകളുമായി റൊണാള്‍ഡോ ബഹുദൂരം മുന്നിലാണ്. 64 ഗോളുമായി മെസ്സി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനായതാണ് ഛേത്രിക്ക് തുണയായത്. കഴിഞ്ഞദിവസം ചൈനീസ് തായ്‌പെയ്‌ക്കെതിരെ ഹാട്രിക്ക് നേടി തന്റെ മികവാര്‍ന്ന കളിമിടുക്ക് ഛേത്രി വീണ്ടും തെളിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here