കുഞ്ഞിനെ പോറ്റാന്‍ വയ്യ, മാതാവ് നവജാത ശിശുവിനെ കൊന്ന് ലോക്കറില്‍ ഒളിപ്പിച്ചു

കുഞ്ഞിനെ പോറ്റാന്‍ പണമില്ലാത്തതിന് മാതാവ് കുഞ്ഞിനെ കൊലപ്പെടുത്തി ലോക്കറില്‍ ഒളിപ്പിച്ചു. ടോക്കിയോയിലാണ് സംഭവം. ഇരുപത്തഞ്ചുകാരിയായ യുവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഒരു കഫേയിലെ ലോക്കറിലാണ് മൃതദേഹം ഒളിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ മാവോ ടോഗാവയെ പൊലീസ് അറസ്റ്റു ചെയ്തു. പ്ലാസ്റ്റിക് ബാഗില്‍ ആക്കി സ്യൂട്ട് കേസിനുള്ളില്‍ സൂക്ഷിച്ച മൃതദേഹം അഴുകി ലോക്കറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ കഫേയിലെ ജീവനക്കാര്‍ ലോക്കര്‍ തുറന്ന് നോക്കുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയതിനും ഉപേക്ഷിച്ചതിനും അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ടോക്കിയോയിലെ റെഡ്ലൈറ്റ് തെരുവിലെ ഒരു മുറിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷമാണ് ഉപേക്ഷിച്ചതെന്ന് അമ്മ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here