കെവിന്റെ കൊലപാതകം; പോലീസുകാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സാധ്യത

കോട്ടയം സ്വദേശി കെവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ചേക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് സൂചന. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കെവിനെ തട്ടികൊണ്ടുപോയ വിവരം അറിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ വൈകിയതിലും കൊലയാളികളെ സഹായിച്ചതിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.
കൃത്യവിലോപത്തിന് മാതൃകാപരമായ നടപടി സ്വീകരിക്കാനാണ് അന്വേഷണ ചുമതലയുള്ള ഐജി നിയമസാധുത തേടുകയെന്ന് സൂചന. കെവിനെ തട്ടികൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എസ്‌ഐ എം.എസ് ഷിബു 14 മണിക്കൂറോളം മറച്ചുവെച്ചതായി ഐജിയുടെ റിപ്പോര്‍ട്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ എസ്‌ഐ, എഎസ്‌ഐ, ഡ്രൈവര്‍ തുടങ്ങിയ പോലീസുകാര്‍ക്കെതിരെയാകും നടപടി സ്വീകരിക്കുക. പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനും സാധ്യതയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here