ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കെവിൻ വധക്കേസ് പ്രതി സനു ചാക്കോ

kevin murder

ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കെവിൻ വധക്കേസ് പ്രതി ഹൈക്കോടതിയിൽ. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ സനു ചാക്കോയാണ് ഹൈക്കോടതിയെ സമീപിച്ചത്. പിതാവിന് ഹൃദയ സംബന്ധമായ അസുഖം മൂർച്ഛിച്ചെന്നും കാണാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. അതേസമയം ജാമ്യാപേക്ഷ സർക്കാർ എതിർത്തു. മെയ് 19ന് ഹർജി വീണ്ടും പരിഗണിക്കും.

കേസിൽ ഒന്നാം പ്രതിയാണ് സനു ചാക്കോ. ഓഗസ്റ്റ് 27നാണ് കേസിലെ പത്ത് പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കുന്നത്. പതിനാല് പ്രതികളിൽ സനു ചാക്കോ ഉൾപ്പെടെ പത്ത് പേരും ഐപിസി 306A , 364A വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചെയ്തിട്ടുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ.

also read:നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: മുഖ്യപ്രതി എസ്ഐ സാബുവിന് ജാമ്യം

കൊല്ലം തെൻമല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കോട്ടയം നട്ടാശേരി സ്വദേശി കെവിനെ നീനുവിന്റെ വീട്ടുകാർ 2018 മെയ് 27 ന് കൊലപ്പെടുത്തിയെന്നാണ് കേസ്. മെയ് 27ന് പുലർച്ചെ മാന്നാനത്തെ ബന്ധു വീട്ടിൽ നിന്നും നീനുവിന്റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോകുകയും പിറ്റേന്ന് രാവിലെ 11ന് പുനലൂർ ചാലിയേക്കര ആറിൽ മരിച്ച നിലയിൽ കെവിനെ കണ്ടെത്തുകയുമായിരുന്നു.

Story Highlights- kevin murder, honor killing, murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top