Advertisement

പി.ജെ. കുര്യനെ യുവാക്കള്‍ എതിര്‍ക്കുന്നത് സ്ഥാനമോഹത്താല്‍: വയലാര്‍ രവി

June 4, 2018
Google News 0 minutes Read

പി.​ജെ. കു​ര്യ​നു വീ​ണ്ടും രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​കു​ന്ന​നെ​തി​രെ യു​വ​നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​തു സ്ഥാ​നം മോ​ഹി​ച്ചെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് വ​യ​ലാ​ർ ര​വി. ഒ​രു ദി​വ​സം കൊ​ണ്ടു​ണ്ടാ​യ നേ​താ​വ​ല്ല കു​ര്യ​നെ​ന്നും ഗ്രൂ​പ്പി​സ​മ​ല്ല കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും ര​വി പ​റ​ഞ്ഞു.

പിജെ കു​ര്യ​നെ​ക്കു​റി​ച്ച് അ​റി​യാ​ത്ത​വ​രാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ രം​ഗ​ത്തു വ​രു​ന്ന​ത്. ഒ​രു ദി​വ​സം കൊ​ണ്ടു​ണ്ടാ​യ നേ​താ​വ​ല്ല കു​ര്യ​ൻ.  ഞ​ങ്ങ​ൾ ആ​രും അധികാരം വേണമെന്ന് വാശിപിടിക്കുന്നവരല്ല. വൃ​ദ്ധ​രാ​കു​മെ​ന്ന് ചെ​റു​പ്പ​ക്കാ​ർ ഓ​ർ​ക്ക​ണം. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​ണു പാ​ർ​ട്ടി​യു​ടെ ക​രു​ത്ത്. ചെ​റു​പ്പ​ക്കാ​ർ ഇ​ങ്ങ​നെ അ​ല്ല ഇ​തി​നെ കാ​ണേണ്ടതെന്നും വയലാര്‍ രവി ചൂണ്ടിക്കാട്ടി.  ഇ​തി​ലും വ​ലി​യ ഗ്രൂ​പ്പു​ക​ൾ എ​ഴു​പ​തു​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഗ്രൂ​പ്പല്ല കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്നങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും ര​വി വ്യക്തമാക്കി.

ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.ജെ. കുര്യനെ തന്നെ വീണ്ടും പരിഗണിക്കുന്നതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ യുവാക്കളായ എംഎല്‍എമാര്‍ പരസ്യമായി അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് വയലാര്‍ രവിയുടെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here