കളി ‘കാര്യ’വട്ടത്ത്

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാം ഏകദിനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നവംബര്‍ ഒന്നിന് നടക്കും. ആദ്യം കൊച്ചിയില്‍ ഇതേ ദിവസം കളി നടത്താനായിരുന്നു തീരുമാനിച്ചത്. ഐഎസ്എല്ലുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ ഗ്രണ്ടായി ഉയര്‍ത്തിയ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ക്രിക്കറ്റിനായി വീണ്ടും കുത്തിപൊളിക്കരുത് എന്ന് ആവശ്യമുയര്‍ന്നിരുന്നു. ആ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മത്സരം കാര്യവട്ടത്തേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 7 ന് ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നിരുന്നു.
അഞ്ച് ഏകദിനവും മൂന്ന് ടെസ്റ്റും ഒരു ട്വന്റി-20 യും അടങ്ങുന്നതാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here