ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് ഏകദിനം കേരളത്തിൽ

karyavattom

ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കേരളത്തിൽ നടക്കും. നവംബർ ഒന്നിനാണ് മത്സരം നടക്കുക. ബിസിസിഐയുടെ ടൂർ ആൻഡ് ഫിക്‌സേചേഴ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പരമ്പരയിലെ അഞ്ചാം മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുക. മത്സരം ഉച്ചക്ക് 1.30ന് തുടങ്ങും.

നേരത്തെ ഏകദിനം കൊച്ചിയിൽ നടത്താനുള്ള നീക്കം വിവാദമായിരുന്നു. നവംബർ ഒന്നിന് മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏകദിന മത്സരം നടത്താനായിരുന്നു ആദ്യധാരണ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top