നിയമസഭയിൽ പ്രതിപക്ഷ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിയറ്റർ പീഡനം പുറത്തുകൊണ്ടുവരാൻ സഹായിച്ച് തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സഭയിൽ പ്രതിപക്ഷ ബഹളം. പോലീസും ആഭ്യന്തരവകുപ്പും ഏത് കൊള്ളരുതായ്മയ്ക്കും കൂട്ടുനിൽക്കുന്നുവെന്നതിന്റെ ഉദാഹരണമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഏത് സാഹചര്യത്തിലാണ് തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതെന്ന് സർക്കാർ വ്യക്തമാക്കണം. ഇരകളെ സഹായിക്കുന്നവരെ ദ്രോഹിക്കാനാണ് സർക്കാർ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
വിഷയത്തിൽ ഡി.ജി.പിയോട് വിശദീകരണം തേടിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. മേലുദ്യോഗസ്ഥരോട് ആലോചിക്കാതെയാണ് അറസ്റ്റെന്നും മുഖ്യമന്ത്രി പറഞ്ഞു. മറുപടിയിൽ തൃപ്തിയാവാതെ പ്രതിപക്ഷം സഭവിട്ടിറങ്ങി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here