Advertisement

രാജ്യസഭാ സ്ഥാനാർഥിത്വം: കോൺഗ്രസ് നേതാക്കൾ ഡൽഹിക്ക്

June 6, 2018
Google News 1 minute Read
Congress leaders

രാജ്യസഭാ സ്ഥാനാർഥിത്വം സംബന്ധിച്ച ചര്‍ച്ചയാക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയ്ക്ക് തിരിക്കും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍ എന്നിവരാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ച നാളെ നടക്കും. പി.ജെ.കുര്യൻ ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് ആരുടേയും പേര് കേരള നേതാക്കള്‍ പറയില്ല. ആവശ്യപ്പെട്ടാല്‍ മാത്രം പേര് നിര്‍ദേശിക്കുന്നതാണ് രീതി. ഈ മാസം 11ന് മുമ്പാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പി.സി. ചാക്കോ, ഷാനിമോൾ ഉസ്മാൻ, ബെന്നി ബഹനാൻ, പി.സി.വിഷ്ണുനാഥ് തുടങ്ങിയവരാണ് സാധ്യത പട്ടികയില്‍ ഉള്ളത്. കെഎം മാണിയെ യുഡിഎഫിലേക്ക് മടക്കി കൊണ്ട് വരുന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കും.

Congress leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here