Advertisement

കസ്റ്റഡി മരണം; നിയമസഭ താത്കാലികമായി നിറുത്തി വച്ചു

June 6, 2018
0 minutes Read
assembly

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് നിയമ സഭ താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ചർച്ച സാധ്യമല്ലെന്ന് കാണിച്ചാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. വരാപ്പുഴ കസ്റ്റഡി മരണത്തിലെ പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ നേരത്തെ സഭ ചര്‍ച്ച ചെയ്തിട്ടുണ്ട്, പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സ്പീക്കര്‍ ഹനിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top