പുരുഷ വേഷത്തിലെത്തി യുവതിയെ വിവാഹം കഴിച്ച സ്ത്രീയെ കുറിച്ച് അന്വേഷണം

പുരുഷ വേഷത്തിലെത്തി സ്ത്രീയെ വിവാഹം കഴിച്ച സ്ത്രീയെ പോലീസ് അന്വേഷിക്കുന്നു. നിര്‍ധനയായ യുവതിയെയാണ് ഈ സ്ത്രീ പറ്റിച്ചത്. ശ്രീറാം എന്ന് പരിചയപ്പെടുത്തിയാണ് യുവതിയുമായി ഈ സ്ത്രീ അടുത്തത്. കരുനാഗപ്പള്ളി സ്വദേശിയെന്നാണ് പറഞ്ഞത്. ഏഴ് വര്‍ഷത്തോളം ഇവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. ഇരുവരും ടെക്നോപാര്‍ക്കിലെ ജീവനക്കാരായിരുന്നു. ഇടക്ക് ശ്രീറാം ടെക്നോപാർക്കിലെ ജോലി ഉപേക്ഷിച്ചു പോയെങ്കിലും ബന്ധം തുടര്‍ന്നു. വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. മാര്‍ച്ച് 31നായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തിന് ഒറ്റയ്ക്കാണ് ശ്രീറാം എത്തിയത്. ഇതോടെ പെണ്‍വീട്ടുകാരില്‍ സംശയം മുളച്ചു. പോരാത്തതിന് വിവാഹം കഴിഞ്ഞ ശേഷം ഒരു ലോഡ്ജിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ട് പോയത്. സംശയമുള്ള വീട്ടുകാർ സ്വർണാഭരണങ്ങള്‍ നേരത്തെ വാങ്ങിയിരുന്നു.
ആദ്യ രാത്രിയിലാണ് ശ്രീറാം സ്ത്രീയാണെന്ന് പെണ്‍കുട്ടി അറിയുന്നത്. അന്ന് തന്നെ സ്വന്തം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. നാട്ടുകാർ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ പൊലീസ് രഹസ്യന്വേഷണം തുടങ്ങി. പെണ്‍കുട്ടി ഇത് വരെ പരാതി നല്‍കിയിട്ടില്ല. ആൾമാറാട്ടം നടത്തി എങ്ങിനെ ടെക്നോപാർക്കിൽ കയറിപ്പറ്റിയെന്ന് അന്വേഷിക്കുന്നുണ്ട്. വേറെ ആരെയെങ്കിലും സമാന രീതിയില്‍ പറ്റിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ടെക്നോപാർക്ക് അധികാരികളും ആൾമാറാട്ടത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
sreeram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here