നിപ; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 22പേര്‍ പിടിയില്‍

arrest nipah

നിപ വൈറസ് ബാധയെ കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച 22പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളാണ് പിടിയിലാവര്‍. എന്നാല്‍ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇവര്‍ ഈ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത്. വിദേശത്ത് നിന്നാണ് ഈ വാര്‍ത്തകള്‍ ഇവര്‍ക്ക് ലഭിച്ചതെന്നാണ് സൂചന.
അതേസമയം ഒമ്പത് പേരാണ് നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉള്ളത്. ഇവരുടെ പരിശോധനാ ഫലം എത്തിയിട്ടില്ല. അഞ്ഞൂറോളം പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. നിപ രോഗ ബാധിതരായി ആരും ചികിത്സയില്‍ ഇല്ല. രോഗം ഉണ്ടായിരുന്ന രണ്ടുപേരും ഡിസ്ചാർജിനു മുന്പുള്ള അവസാന പരിശോധനയിലാണ്. രോഗത്തിന്റെ ചികിത്സക്കായി ചിലവായ തുക സർക്കാർ ലഭ്യമാക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More