കഫീനില്ല; ഉള്ളത് ഔഷധഗുണങ്ങൾ മാത്രം; ലോകത്തിനത്ഭുതമായി നീല ചായ !

health benefits of blue tea

പണ്ട് ചായ എന്നാൽ കട്ടൻ അല്ലെങ്കിൽ പാൽ; ഈ രണ്ട് വഗഭേതങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ചായയ്ക്ക് ഇന്ന് ലൈം ടീ, ഗ്രീൻ ടീ, ജിഞ്ജർ ടീ എന്നിങ്ങനെ നിരവധി വെറൈറ്റികൾ വന്നു. ഈ ശ്രേണിയിലേക്കാണ് ബ്ലൂ ടി അഥവാ നീല ചായ വന്നിരിക്കുന്നത്.

നീല നിറത്തിളുള്ള ഈ ചയയിൽ കഫീനില്ല എന്നതാണ് പ്രത്യേക. ശംഖുപുഷ്പം ഉപയോഗിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്. ഈ നീല ചായ പോഷകഗുണങ്ങളാൽ സമ്പന്നമാണെന്നാണ് ടീബോക്‌സ്.കോം സ്ഥാപകൻ കൗശൽ ദുഗർ, ചായ വിദഗ്ധൻ റിഷവ് കാനോയി എന്നിവർ പറയുന്നത്.

health benefits of blue tea

ഓർമ്മ ശക്തി വർധിപ്പിക്കുക, ആംഗ്‌സൈറ്റി, ആസ്മ, പ്രമേഹം എന്നിവയ്ക്ക് ഉത്തമമാണ് ബ്ലൂ ടീ എന്നാണ് പറയുന്നത്. മാത്രമല്ല, മുഖ സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ഈ ചായ നല്ലതാണ്. ബട്ടർഫ്‌ളൈ പീ ടീ എന്നും ഇതിന് പേരുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More