Advertisement

എളമരം കരീം രാജ്യസഭാ സ്ഥാനാര്‍ത്ഥി

June 8, 2018
Google News 0 minutes Read
rajyasabha

എളമരം കരീം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായേക്കും. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഈ വിഷയത്തില്‍ അന്തിമതീരുമാനമുണ്ടാകും. ചെറിയാന്‍ ഫിലിപ്പും എളമരം കരീമും ആയിരുന്നു പരിഗണനയിലുണ്ടായിരുന്നത്. നിലവില്‍ സിപിഎം കേന്ദ്ര കമ്മറ്റി അംഗമാണ് എളമരം കരീം.
രാജ്യസഭയിലേക്ക് പുതുമുഖത്തെ അയക്കുമെന്ന സൂചന കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയിരുന്നു. സീതാറാം യെച്ചൂരിയുടെ അഭാവത്തില്‍ മുതിര്‍ന്ന അംഗമെന്ന നിലയില്‍ പ്രകാശ് കാരാട്ടിനെയും പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു .എന്നാല്‍ എളമരം കരീമിനെ തെരഞ്ഞെടുക്കുമെന്നു തന്നെയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here