കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറി; ട്രോളന്‍മാര്‍ക്ക് ചാകര (ട്രോളുകള്‍ കാണാം…)

വര്‍ഷങ്ങളോളമായി നേതൃത്വത്തില്‍ തുടരുന്നവര്‍ അധികാരം യുവാക്കള്‍ക്ക് വേണ്ടി വിട്ടുനല്‍കണമെന്ന് പാര്‍ട്ടിയിലെ യുവ എംഎല്‍എമാര്‍, രാജ്യസഭാ സീറ്റ് പി.ജെ. കുര്യന് തന്നെ നല്‍കാന്‍ നേതൃത്വം, പി.ജെ. കുര്യന് സീറ്റ് നല്‍കിയാല്‍ വോട്ട് ചെയ്യില്ലെന്ന് യുവ എംഎല്‍എമാര്‍, രാജ്യസഭാ സീറ്റില്‍ അവകാശവാദമുന്നയിച്ച് കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് മുസ്ലീം ലീഗ്, സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ ഹൈക്കമാന്റ് അനുമതി നല്‍കി, പ്രതിഷേധവുമായി യുവ എംഎല്‍എമാര്‍ രംഗത്ത്…നാടകാന്തം ‘കോണ്‍ഗ്രസില്‍ പൊട്ടിത്തെറി’…

വാര്‍ത്തകളിങ്ങളെ കഴിഞ്ഞ ഏതാനും ദിവസമായി ഇടതടവില്ലാതെ പ്രവഹിക്കുകയാണ്. കോണ്‍ഗ്രസിനുള്ളില്‍ വലിയ ആശങ്ക. ഇതിനെല്ലാം ഇടയില്‍ എന്തോ ചീഞ്ഞുനാറുന്നതായി ട്രോളന്‍മാര്‍…കേട്ട പാതി, കേള്‍ക്കാത്ത പാതി ഏതോ ട്രോളന്‍ വിളിച്ച് കൂവി…”ചാകര വന്നേ…ചാകര…” ട്രോള്‍ ഗ്രൂപ്പുകള്‍ സജീവമായി. അതികായന്‍മാരായ ട്രോളന്‍മാര്‍ പണിപ്പുരയില്‍ കയറി. മുഖ്യധാര ദിനപത്രങ്ങളിലും ചാനലുകളിലും ബ്രേക്കിംഗ് ന്യൂസ് വരും മുന്‍പ് ട്രോളന്‍മാര്‍ കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറി ആഘോഷമാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന ട്രോളുകളാണ് ഇവിടെ പങ്കുവെക്കുന്നത്…

 

 

 

 

 

 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More