ഇന്ന് മുതൽ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത

ഇന്ന് മുതൽ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത. കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ജൂൺ 9 മുതൽ ജൂൺ 10 വരെയും കേരളത്തിന്റെ ചിലയിടങ്ങളിൽ ജൂൺ 11 മുതൽ ജൂൺ 12 വരെ ശക്തമായ മഴയ്ക്കും (7 മുതൽ 11 cm, 24 മണിക്കൂറിൽ) ,ജൂൺ 13 മുതൽ കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ചിലസ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും (12 മുതൽ 20 cm, 24 മണിക്കൂറിൽ ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
കേരളത്തീരത്ത് മണിക്കൂറിൽ 40 മുതൽ 50 km വേഗതയിലും ചിലഅവസരങ്ങളിൽ മണിക്കൂറിൽ 60 km വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട് , ഇതിനാൽ കടൽ പ്രക്ഷുബ്ദമായിരിക്കും . മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിനും മാലിദ്വീപിനും പടിഞ്ഞാറുഭാഗത്ത് മത്സ്യബന്ധത്തിന് പോകരുത്. മറ്റിടങ്ങളിൽ മത്സ്യബന്ധത്തിന് പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here