‘കമോണ്‍ റഷ്യ ലെറ്റ്‌സ് ഫുട്‌ബോള്‍’; ലോകകപ്പ് ആവേശമേകാന്‍ ഷൈജു ദാമോദരന്റെ കമന്ററിയും

‘കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ കാത്തിരിക്കും നേരം ഒരു ജില്ലം ജില്ലാന ഗോള്‍’…
‘സച്ചിനും കോപ്പലും പിന്നെ ആ 11 പേരും പ്രതീക്ഷകളോടെ പൂമരം കൊണ്ട് കപ്പലുണ്ടാക്കി..ആ കപ്പലില്‍ കയറി കേരളം കൊച്ചിയിലേക്ക് വരുമ്പോള്‍…കാണികള്‍ പറയുന്നു, എന്തൊരഴക്…ആഹാ…എന്തൊരു ഭംഗി..’
ഗോളുകളുടെ മാരിവില്ലഴകിന്‍ ചന്തത്തെ കമന്ററികളിലൂടെ കാണികള്‍ക്ക് സമ്മാനിക്കുന്ന മലയാളികളുടെ സ്വന്തം ഷൈജു ദാമോദരന്‍ റഷ്യന്‍ ലോകകപ്പിന് മലയാളത്തില്‍ കമന്ററിയുമായി എത്തുന്നു. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ മലയാളത്തിലും കമന്ററി ഉണ്ടാകുമെന്ന് ഷൈജു ദാമോദര്‍ തന്നെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. സോണി ഇഎസ്പിഎന്‍ ചാനലിലാണ് മലയാളം കമന്ററി ഉണ്ടാവുക. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഷൈജു ഇക്കാര്യം അറിയിച്ചത്.
“ഫുട്ബോൾ മലയാളത്തിന് സ്വപ്ന സാക്ഷാത്കാരം…ലോകകപ്പ് ലൈവ് ഇൻ മലയാളം. SONY Espn ലേക്ക് സ്വാഗതം. കമൻട്രി ബോക്സിൽ ഞാൻ…”എന്ന കുറിപ്പോടെയാണ് ഈ സന്തോഷവാര്‍ത്ത ഷൈജു ആരാധകരെ അറിയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here