ഭാര്യ ബിസിനസ്സില്‍ പങ്കാളിയായിരുന്നെങ്കില്‍ ഇ​പ്പോ​ഴു​ണ്ടാ​യ വി​ഷ​മ​ത​ക​ളൊ​ന്നും ഉ​ണ്ടാ​വു​മാ​യി​രു​ന്നി​ല്ല: അറ്റ്ലസ് രാമചന്ദ്രന്‍

atlas

ക​ട​ലി​ൽ​നി​ന്നും ക​ര​യ്ക്കി​ട്ട മ​ത്സ്യ​ത്തെ​പ്പോ​ലെ പി​ട​ഞ്ഞ നാ​ളു​ക​ളാ​യി​രു​ന്നു ജയിലില്‍ കഴിഞ്ഞ് നാളുകളെന്ന് അറ്റ്ലസ് രാമചന്ദ്രന്‍. ജയില്‍ മോചിതനായ ശേഷം ഒരു ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അറ്റ്ലസ് രാമചന്ദ്രന്‍ തന്റെ ജയില്‍ ജീവിതത്തേയും ഇനിയുള്ള നീക്കങ്ങളേയും കുറിച്ച് വ്യക്തമാക്കിയത്. ഇ​ങ്ങ​നെ ഒ​രു ത​ള​ർ​ച്ച​വ​രു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല, പ​ല​ദി​വ​സ​ങ്ങ​ളി​ലും ഒ​റ്റ​യ്ക്കി​രു​ന്നു ക​ര​ഞ്ഞു. ഏ​കാ​ന്ത​ത വ​ല്ലാ​തെ ത​ള​ർ​ത്തി​യെ​ന്നും രാ​മ​ച​ന്ദ്ര​ൻ പ​റ‍​ഞ്ഞു. തനിക്ക് ദോഷം ചെയ്ത ആരോടും പരാതിയോ പരിഭവമോ ഇല്ല, അവരോട് ദേഷ്യവും ഇല്ല. അവര്‍ക്കുള്ള കൂലി ദൈവം കൊടുക്കും. പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇനിയുള്ള നീക്കങ്ങള്‍ ഈ പാഠങ്ങള്‍ മുന്നില്‍ കണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ​നി ആ​രെ​യും അ​മി​ത​മാ​യി വി​ശ്വ​സി​ക്കി​ല്ല. വി​ഷ​മ​ത​ക​ളു​ടെ കാ​ല​ത്ത് സ്നേ​ഹി​ക്കാ​ൻ ഒ​രാ​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​പൂ​ർ​ണ സ്നേ​ഹം എന്ന് ഭാര്യ ഇ​ന്ദു മാ​ത്ര​മാ​ണ്. അ​വ​ൾ ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴു​ണ്ടാ​യ വി​ഷ​മ​ത​ക​ളൊ​ന്നും ഉ​ണ്ടാ​വു​മാ​യി​രു​ന്നി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍വ്യൂവിന്റെ പൂര്‍ണ്ണ രൂപം

‘ഞാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഒ​പ്പ​മാ​ണ് ജീ​വി​ച്ച​ത്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ കാ​ണു​മാ​യി​രു​ന്നു. അ​തെ​ല്ലാം വി​ട്ട് ഒ​റ്റ​യ്ക്കാ​യ​പ്പോ​ൾ ക​ട​ലി​ൽ​നി​ന്നും ക​ര​യ്ക്കി​ട്ട മ​ത്സ്യ​ത്തെ​പ്പോ​ലെ പി​ടി​ഞ്ഞു. അ​ത് സ​ഹി​ക്കാ​വു​ന്ന​താ​യി​രു​ന്നി​ല്ല. ജീ​വി​ത​ത്തി​ൽ നി​ര​വ​ധി ഉ​യ​ർ​ച്ച താ​ഴ്ച​ക​ൾ ഉ​ണ്ടാ​വും. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ പ്ര​യാ​സം അ​ൽ​പം ദൈ​ർ​ഘ്യം ഏ​റി​യാ​താ​യി​പ്പോ​യി. ഇ​ങ്ങ​നെ ഒ​രു ത​ള​ർ​ച്ച​വ​രു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല’.

ബ​ർ​ദു​ബാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഒ​രു വി​ളി​വ​ന്നു. കാ​ണാ​ൻ സാ​ധി​ക്കു​മോ എ​ന്ന​റി​യാ​നാ​യി​രു​ന്നു.  ഭാര്യയെയും കൂട്ടി പൊലീസിനെ കാണാനായി ചെന്നു. ബോസ് എത്തിയിട്ടില്ല, അല്‍പ്പം സമയം കാത്തിരിക്കണം എന്നായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. വളരെയധികം സമയം കാത്തിരുന്നു.സമയം കൂടുതല്‍ വൈകിയപ്പോള്‍ ഭാര്യയെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വീണ്ടും കാത്തിരുപ്പ്. ഭയമുണ്ടായിരുന്നില്ല. സമയം കഴിയും തോറും മനസു പറഞ്ഞു. എന്തോ ദുരന്തം വരാന്‍ പോകുന്നുവെന്ന്.സമയം കൂടുതല്‍ വൈകിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ ഒരു മുറി കാണിച്ച് കിടക്കാനുള്ള സൗകര്യമുണ്ടെന്ന് പറഞ്ഞു. അതായിരുന്നു എന്റെ ജീവിതത്തെ മാറ്റി മറിച്ച വനവാസത്തിന്റെ തുടക്കം.പി​ന്നീ​ടാ​ണ് മ​ന​സി​ലാ​യ​ത് ത​ട​വി​ലാ​ക്കി​യ​താ​ണ് എ​ന്ന്. പി​റ്റേ​ന്നാ​ണ് കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞ​ത്. ജ​യി​ലി​ൽ ആ​യി​രു​ന്ന​പ്പോ​ൾ പ​ത്ര​ങ്ങ​ളി​ൽ​വ​ന്ന അ​വാ​സ്ത​വ​മാ​യ വാ​ർ​ത്ത​ക​ൾ ഏ​റെ​വേ​ദ​നി​പ്പി​ച്ചു. വ​ലി​യൊ​രു ഭീ​ക​ര​നാ​യി അ​വ​ത​രി​പ്പി​ച്ച​തി​ൽ വി​ഷ​മം ഉ​ണ്ടാ​യി. ഭാ​ര്യ ഇ​ന്ദു​വാ​ണ് ഇ​തി​ൽ​നി​ന്നെ​ല്ലാം മോ​ച​നം നേ​ടാ​ൻ സ​ഹാ​യി​ച്ച​ത്.

ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു. അപ്രതീക്ഷിതമായ ഒരു വനവാസം. ആദ്യ ദിനങ്ങളില്‍ ശൂന്യതയായിരുന്നു അനുഭവപ്പെട്ടത്.എല്ലാം മരവിച്ചതു പോലെ. ചിറകുകള്‍ അരിഞ്ഞു മാറ്റപ്പെട്ടതു പോലെ. പക്ഷേ മനസില്‍ ഒന്നുറപ്പിച്ചു. ചാരത്തില്‍ നിന്നും പറന്നുയരുന്ന ഫീനിക്‌സ് പക്ഷിയേ തിരിച്ചു വരും.അവര്‍ക്ക് ശരീരത്തെ മാത്രമാണ് ജയിലിലടക്കാന്‍ കഴിഞ്ഞത്. എന്റെ പ്രതീക്ഷകളെ തളരാത്ത എന്റെ മനസിനെ കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.രാത്രിയുടെ യാമങ്ങളില്‍ അറിയാതെ മനസ് വിങ്ങുമ്പോള്‍ പോലും പ്രതീക്ഷ എന്നില്‍ നിലനിന്നു.

തുണയായി ജയിലിലെ മലയാളി സഹോദരന്മാര്‍ ആശ്വാസവാക്കുകളുമായി ഒപ്പമുണ്ടായിരുന്നു. അതിനേക്കാള്‍ ഏറെ ആശ്വാസമായത്, ഭാര്യ ഇന്ദു ആയിരുന്നു.ഒരു ദിവസം ഒരു പത്തു തവണയെങ്കിലും അവര്‍ വിളിച്ചു. എന്റെ ബലം എന്റെ ഭാര്യയായിരുന്നു. ജയിലില്‍ വെച്ച് ഏറെ വായിച്ചു.ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി സൂക്ഷിച്ചു. പഴയ അക്ഷരശ്ലോകങ്ങള്‍ ഓര്‍ത്തെടുത്തു. സഹ തടവുകാര്‍ക്ക് ചൊല്ലിക്കൊടുത്തു. ജയിലിലെ സഹ തടവുകാരെ പോലെ ജയില്‍ വസ്ത്രം ധരിച്ച് ജിവിച്ചു.ഏതു കാലാവസ്ഥയിലും ആ വസ്ത്രം മാത്രം. അതി കഠിനമായ തണുപ്പിലും മറ്റു വസ്ത്രങ്ങളൊന്നുമില്ല. എല്ലാത്തിനെയും അതിജിവിച്ചു. ഒടുവില്‍ ഫീനിക്‌സ് പക്ഷിയേ പോലെ തിരിച്ചു വന്നു.

സ​മ​യം കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ എ​ല്ലാ ക​ട​ങ്ങ​ളും തി​രി​ച്ചു​കൊ​ടു​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ജ‍​യി​ലി​ൽ ആ​യി​രു​ന്ന​തു​കൊ​ണ്ട് ന്യാ​യ​മാ​യ വി​ല​പോ​ലും ല​ഭി​ക്കാ​തെ കി​ട്ടി​യ വി​ല​യ്ക്കാ​ണ് ആ​ശു​പ​ത്രി വി​ൽ​ക്കേ​ണ്ടി​വ​ന്ന​ത്. അ​തി​ൽ വ​ള​രെ വി​ഷ​മം ഉ​ണ്ടാ​യി. ജ​യ​ലി​നു പു​റ​ത്താ​യി​രു​ന്നെ​ങ്കി​ൽ കി​ട്ടി​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ല​ഭി​ക്കു​മാ​യി​രു​ന്നു. ക​ടം ഉ​ണ്ടാ​യി​രു​ന്ന​തി​ൽ കൂ​ടു​ത​ൽ ആ​സ്തി അ​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​ൽ​പം കൂ​ടി സ​മ​യം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ക​ട​മെ​ല്ലാം കൊ​ടു​ത്തു തീ​ർ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ഒ​ന്നി​ൽ‌​നി​ന്നും ഒ​ളി​ച്ചോ​ടാ​ൻ താ​ൻ ആ​ഗ്ര​ഹി​ച്ചി​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​യി​ലി​ൽ ഓ​ർ​മ​ക്കു​റിപ്പു​ക​ൾ എ​ഴു​തു​ന്ന​താ​യി​രു​ന്നു സ​മ​യം ക​ള​യാ​ൻ ക​ണ്ടെ​ത്തി​യ മാ​ർ​ഗം. മ​ന​സി​ൽ തി​ര​യ​ടി​ച്ച ഓ​ർ​മ​ക​ളെ​ല്ലാം ക​ട​ലാ​സി​ൽ കു​റി​ച്ചു​വ​ച്ചു. കു​ട്ടി​ക്കാ​ല​ത്തെ ഓ​ർ​മ​ക​ളാ​ണ് ആ​ദ്യം എ​ത്തി​യ​ത്. ജ​നി​ച്ച​സ​മ​യ​ത്തെ കാ​ര്യ​ങ്ങ​ൾ അ​ച്ഛ​ൻ പ​റ​ഞ്ഞു​ത​ന്ന​തു​മു​ത​ൽ, അ​മ്മ​യും അ​ച്ഛ​നും പ​റ​ഞ്ഞ ക​ഥ​ക​ൾ വ​രെ കു​റി​പ്പു​ക​ളാ​യി പു​ന​ർ​ജ​നി​ച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top