18
Mar 2019
Monday
100 News

മോഹന്‍ലാല്‍ അമ്മയുടെ പുതിയ പ്രസിഡന്റ്; ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 24ന്‌

താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി നടന്‍ മോഹന്‍ ലാല്‍ എത്തും. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ്. നിലവിലെ പ്രസിഡന്റ് ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ സംഘടനയുടെ അധ്യക്ഷ പദവിയില്‍ എത്തിയിരിക്കുന്നത്. നിലവിലെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയും സ്ഥാനമൊഴിയും. ഭാരവാഹിത്വത്തിന് വേണ്ടി മറ്റാരും ഇതുവരെയും പത്രിക സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത്. ജൂണ്‍ 24 ന് കൊച്ചിയില്‍ നടക്കുന്ന സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ജൂണ്‍ 24 ന് മൂന്ന് വര്‍ഷക്കാലാവധിയുമായി പുതിയ ഭരണസമിതി ചുമതലയേല്‍ക്കും. മറ്റ് ഭാരവാഹികള്‍ ഇവരാണ്. കെബി ഗണേഷ് കുമാര്‍, മുകേഷ് (വൈസ് പ്രസിഡന്റുമാര്‍), സിദ്ധിഖ്- ജോയിന്റ് സെക്രട്ടറി, ജഗദീഷ്-ട്രഷറര്‍. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജയസൂര്യ, ബാബുരാജ്, ആസിഫ് അലി, ടിനി ടോം, അജു വര്‍ഗീസ്, ഹണി റോസ്, ശ്വേതാ മേനോന്‍, രചന നാരായണന്‍ കുട്ടി, മുത്തുമണി എന്നിവരാണ് ഭരണസമിതിയിലെ 11 അംഗങ്ങള്‍.

Top