Advertisement

‘അത്, നിങ്ങള്‍ക്ക് ഒരു പെണ്ണിന്റെ വില അറിയാത്തതുകൊണ്ടാ’…; ജയസൂര്യയുടെ മികച്ച അഭിനയപ്രകടനവുമായി ഞാന്‍ മേരിക്കുട്ടി ട്രെയിലര്‍

June 10, 2018
Google News 0 minutes Read
jayasurya

ട്രാന്‍സ്‌വുമണിന്റെ കഥ പറയുന്ന ജയസൂര്യ ചിത്രം ഞാന്‍ മേരിക്കുട്ടിയുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യയുടെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളായിരിക്കും ചിത്രത്തിലുടനീളമെന്ന് സൂചന നല്‍കുന്നതാണ് രണ്ടാം ട്രെയ്‌ലര്‍. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജൂണ്‍ 15 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ട്രാണ്‍സ് വുമണിന്റെ കഥപറയുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ ശ്രദ്ധേയമായിരുന്നു. വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരായ അഞ്ച് ട്രാന്‍സ്‌വുമണ്‍സ് ചേര്‍ന്നായിരുന്നു ആദ്യ ട്രെയിലര്‍ പുറത്തിറക്കിയത്.

ട്രെയ്‌ലര്‍ കാണാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here