ലോക കപ്പ് കാണാന്‍ റഷ്യയ്ക്ക് വിട്ടാലോ? വിസ വേണ്ട!
ഫുട്ബോള്‍ ഒരു ലഹരിയാണ്, ആ ലഹരി നേരിട്ട് ആസ്വദിക്കാന്‍ പറ്റാത്ത ആരാധകരാണ് നേരിട്ട് ആസ്വദിച്ചവരേക്കാള്‍ കൂടുതല്‍. ഇങ്ങ് കേരളത്തിന്റെ മുക്കും മൂലയും ഇപ്പോള്‍ മഞ്ഞയും നീലയും പുതച്ച് കഴിഞ്ഞു. അത് പോലെ ലോകം മുഴുവന്‍ ഇപ്പോള്‍ ഒരോ നിറങ്ങള്‍ക്ക് പിന്നാലെയാണ്. ജൂണ്‍ 15മുതല്‍ ജൂലൈ 15വരെ ഇനി ലോകം കറങ്ങുന്നത് ഫുട്ബോളിനുള്ളിലുമാണ്. എന്നാല്‍ അതൊന്ന് നേരിട്ട് കണ്ട് കളയാം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലേക്ക് രണ്ട് കാര്യങ്ങളാണ് ചുവപ്പ് കാര്‍ഡും പിടിച്ച് നില്‍ക്കുന്നത്. ഒന്ന് യാത്രാ ചെലവ്, രണ്ട് വിസ!!
അതൊന്നും വലിയ വിഷമല്ലന്നേ…
ഡല്‍ഹിയില്‍ നിന്ന് മോസ്കോയിലേക്ക് ഇരുപതിനായിരത്തിന് അകത്താണ് ടിക്കറ്റ് ചാര്‍ജ്ജ്. താമസം മാത്രം ഉള്‍പ്പെടുന്ന അരലക്ഷം രൂപ മുതലുള്ള ഫുട്ബോള്‍ പാക്കേജുകള്‍ റഷ്യന്‍ സൈറ്റുകളില്‍ ഇപ്പോഴും സജീവമായുണ്ട്. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗമോ, വിമാനമാര്‍ഗ്ഗമോ എത്തിച്ചേരാം. താമസത്തിന് പണം ഏറിയാലും ഭക്ഷണത്തിന് കുറവാണ്. ഏഴായിരത്തില്‍ അധികമാണ് മുറിവാടക ഇവിടെ. എന്നാല്‍ ഒന്ന് മുണ്ട് മുറുക്കി ഉടുക്കാന്‍ തയ്യാറാണെങ്കില്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണം കഴിക്കാം. ഭക്ഷണം അടക്കമുള്ള ഹോസ്റ്റലുകളും ലോകക്കപ്പിന്റെ ഭാഗമായി ഫാന്‍സുകാരെ ലക്ഷ്യമിട്ട് തുടങ്ങിയിട്ടുണ്ട്. നിരവധി ട്രാവല്‍ ഏജന്‍സികളും ടൂര്‍ പാക്കേജുകളുമായി രംഗത്തുണ്ട്.
വിസയും വേണ്ട
ഇനി വിസയുടെ കാര്യം ആലോചിച്ചുള്ള ടെന്‍ഷനും വേണ്ട, കാരണം ഫുട്ബോള്‍ കാണാന്‍ എത്തുന്നവര്‍ക്ക് റഷ്യയില്‍ വിസ കൂടാതെ പ്രവേശിക്കാം. ഫിഫ വെബ് സൈറ്റ് വഴി മത്സരത്തിന്റെ ടിക്കറ്റ് ഉറപ്പാക്കിയാല്‍ അവിടെ നിന്ന് ലഭിക്കുന്ന നമ്പര്‍ ഉപയോഗിച്ച് അപേക്ഷിക്കുന്ന ഫുട്ബോള്‍ ഫാന്‍സിന് വിസയ്ക്ക് പകരമായി ഫാന്‍ ഐഡി കാര്‍ഡ് ലഭിക്കും. ടിക്കറ്റു് ഫിഫ വഴിയും എത്തും.റഷ്യന്‍ സര്‍ക്കാറാണ് ഫാന്‍ ഐഡി ലഭ്യമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here