Advertisement

ജസ്‌നയുടെ തിരോധാനം; പരസ്യ പ്രസ്താവനകളും ഹൈക്കോടതി വിലക്കി

June 11, 2018
Google News 0 minutes Read
jesna missing case site image

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിലെ ചർച്ചകളിൽ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി. ആവശ്യമില്ലാത്ത അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു.  പരസ്യ പ്രസ്താവനകളും ഹൈക്കോടതി വിലക്കി. പി സി ജോർജ് എംഎൽഎ കുടുംബത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ജസ്‌നയുടെ
സഹോദരൻ ആരോപിച്ചതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. രാഷ്ടീയക്കാർ പ്രസ്താവനകൾ നടത്തുമ്പോൾ മിതത്വം പാലിക്കണമെന്ന് കോടതി വ്യക്തമാക്കി.

ജസ്‌നക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു .കാത്തിരപ്പിള്ളി സെന്റ് ഡൊമിനിക് കോളജ് വിദ്യാർത്ഥിനിയായ ജസ്‌നയെ മാർച്ച് 22 മുതലാണ് കാണാതായത്. ജസ്‌നയുടെ മൊബൈൽ ഫോൺ പരിശോധിച്ചെന്നും
അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലന്നും പൊലീസ് അറിയിച്ചു. ജസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സഹോദരൻ ജയ്‌സ് ജോൺ ജെയിംസ്, പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് എന്നിവരാണ് ഹർജികൾ സമർപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ മാർച്ച് 22നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജെസ്‌ന മരിയ ജയിംസി(20)നെ കാണാതാകുന്നത്.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളെജിൽ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയാണ് ജസ്‌ന. രാവിലെ അമ്മായിയുടെ വീട്ടിലേക്ക് എന്ന പറഞ്ഞ് പോയ ജസ്‌നയെ അതിന് ശേഷം മറ്റാരും കണ്ടിട്ടില്ലെന്നതാണ് സത്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here