Advertisement

വാരാപ്പുഴ കസ്റ്റഡി മരണം; ആര്‍ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്തിയതെങ്ങനെയെന്ന് കോടതി

June 11, 2018
Google News 0 minutes Read
sreejith

വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആര്‍ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്തിയതെങ്ങനെയെന്ന് കോടതി. അറസ്റ്റിലായ മൂന്നു ആർ ടി എഫ്‌ കാരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.  ആര്‍ടിഎഫ് പിടികൂടുമ്പോള്‍ ഉണ്ടായ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടാന്നാണ്  പ്രോസിക്യൂഷന്‍ വാദിച്ചത്.  എന്നാല്‍ ആദ്യം പരിശോധിച്ച ആശുപത്രിയില്‍ ഇത് ശ്രദ്ധിച്ചില്ലേ എന്ന് കോടതി ആരാഞ്ഞു. സന്തോഷ് കുമാർ, ജിതിൻ രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.
മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുകയായിരുന്നുവെന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. ശ്രീജിത്ത് ആരാണെന്നു പോലും അറിയില്ലായിരുന്നുവെന്നും വാസുദേവന്റെ വീടാക്രമിച്ച കേസിനെക്കുറിച്ചും അറിയില്ലായിരുന്നുവെന്നും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ശ്രീജിത്തിന് നേരത്തെയുളള അടിപിടിയിലാണ് പരിക്ക് പറ്റിയതെണെന്നും അത് ആശുപത്രി രേഖയിലുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here