ഇന്ദിരാഭവന് മുന്നില്‍ വീണ്ടും പോസ്റ്ററുകള്‍

മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഇന്ദിരാഭവന് മുന്നില്‍ വീണ്ടും പോസ്റ്ററുകള്‍ .മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റായാൽ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിനു പോലെയാണെന്നാണ് പോസ്റ്ററില്‍ ഉള്ളത്. ഒറ്റുകാരും കള്ളന്മാരും കോൺഗ്രസിനെ നയിക്കണ്ട, മുല്ലപ്പള്ളി വേണ്ട എന്നിങ്ങനെയുള്ള പോസ്റ്ററുകളും, അണികളുടെ വികാരം കണ്ടില്ലെന്ന് നടിക്കരുതെന്നുമുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കൊച്ചി ഡിസിസി ഓഫീസിന് മുന്നിൽ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങൾ ശവപ്പെട്ടികളിലൊട്ടിച്ചും പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആസ്ഥാനത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here