26
Mar 2019
Tuesday
100 News

രാജ്യസഭാ തിരഞ്ഞെടുപ്പ്; ഇടത് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

രാജ്യസഭയില്‍ ഒഴിവുവരുന്ന രണ്ട് സീറ്റുകളിലേക്ക് ഇടത് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ) എന്നിവരാണ് ഇന്ന് രാവിലെ പത്രിക സമര്‍പ്പിച്ചത്. നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രസാദ് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ചൊവ്വാഴ്ച സൂക്ഷമ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാന്‍ 14-ാം തിയതി വരെ അവസരമുണ്ടായിരിക്കും. തിരഞ്ഞെടുപ്പ് ആവശ്യമാണെങ്കില്‍ 21ന് നടക്കും. യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജോസ് കെ. മാണി (കേരളാ കോണ്‍ഗ്രസ് എം) ഇന്ന് വൈകീട്ട് പത്രിക സമര്‍പ്പിച്ചേക്കും.

Top