ഇനി വാട്ട്‌സാപ്പ് ഫോർവേർഡ് മെസ്സേജുകൾ നിങ്ങളെ അലട്ടില്ല; പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സാപ്പ്

whatsapp launches new update to fight forward messages

ഫോർവേർഡ് മെസ്സേജുകൾ തുരുതുരെ എത്തുന്നു എന്നത് വാട്ട്‌സാപ്പ് ഉപഭോക്താക്കളെ അലട്ടുന്ന പ്രശ്‌നമാണ്. പലരിൽ നിന്നും ലഭിക്കുന്ന ദൃശ്യങ്ങളും വീഡിയോകളും ഒട്ടുമിക്ക സമയങ്ങളിലും ഒന്നായിരിക്കും.

ഇങ്ങനുള്ള ഫോർവേർഡ് സന്ദേശങ്ങളെ നിയന്ത്രിക്കാനായി പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്‌സാപ്പ്. ഈ പുതിയ ഫീച്ചർ വന്നാൽ ഫോർവേർഡ് ചെയ്യുന്ന സന്ദേശങ്ങളെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കും.

വരുന്ന സന്ദേശങ്ങൾ ഫോർവേർഡ് ചെയ്തു വരുന്നതാണെങ്കിൽ വരുന്ന സന്ദേശങ്ങൾക്കെല്ലാം പ്രത്യേകം ലേബൽ കാണും. വാട്‌സാപ്പിന്റെ 2.18.179 എന്ന ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.

Loading...
Top