മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കണം; ഇന്ദിരാഭവന് മുന്നില്‍ വീണ്ടും പോസ്റ്ററുകള്‍

മുല്ലപ്പളളി രാമചന്ദ്രനെ അനുകൂലിച്ച് ഇന്ദിരാഭവന് മുന്നില്‍ പോസ്റ്ററുകള്‍. മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡിസിസി ഓഫീസിന്‍റെ മുന്നിലും സമാനമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇന്നലെ മുല്ലപ്പള്ളിയ്ക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഇന്ദിരാഭവന് പോസ്റ്ററുകള്‍ പതിച്ചിരുന്നു .മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റായാൽ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിനു പോലെയാണെന്നാണ് പോസ്റ്ററില്‍ ഉള്ളത്. ഒറ്റുകാരും കള്ളന്മാരും കോൺഗ്രസിനെ നയിക്കണ്ട, മുല്ലപ്പള്ളി വേണ്ട എന്നിങ്ങനെയുള്ള പോസ്റ്ററുകളും, അണികളുടെ വികാരം കണ്ടില്ലെന്ന് നടിക്കരുതെന്നുമുള്ള പോസ്റ്ററുകളാണ് പതിച്ചിരുന്നത്.
mullappalli
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here