Advertisement

മേലില്‍ ആവര്‍ത്തിക്കില്ല!! തെറ്റ് ഏറ്റുപറഞ്ഞ് ചെന്നിത്തല

June 12, 2018
Google News 0 minutes Read
Ramesh Chennithala 1

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതേ സംബന്ധിച്ച് കോണ്‍ഗ്രസില്‍ കൂടിയാലോചന നടന്നില്ലെന്നും വീഴ്ച സംഭവിച്ചെന്നും കെപിസിസി നേതൃയോഗത്തിലാണ് ചെന്നിത്തല ഏറ്റുപറഞ്ഞത്. ഇന്നലെ നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലും ചെന്നിത്തല വീഴ്ച ഏറ്റുപറഞ്ഞിരുന്നു. കൂടിയാലോചനകള്‍ ഇല്ലാതെ പാര്‍ട്ടിയിലെ കാര്യങ്ങള്‍ ഇനി തീരുമാനിക്കില്ലെന്നും ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം സീറ്റ് കേരള കോണ്‍ഗ്രസിന് നൽകിയതിനെ ചെന്നിത്തല യോഗത്തിൽ ന്യായീകരിച്ചു. മുന്നണി സംവിധാനമാകുന്പോൾ ഇത്തരം വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നും മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടിയാണ് സീറ്റ് വിട്ടുനൽകിയതെന്നും ചെന്നിത്തല വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള വിശദീകരണത്തിന് ശേഷം ചെന്നിത്തല നിയമസഭയിലേക്ക് പോവുകയും ചെയ്തു.

ഘടകകക്ഷികളുടെ അപ്രമാതിത്വം അണികളിൽ കടുത്ത നിരാശയുണ്ടാക്കുമെന്നും പാർട്ടിയിൽ കൊഴിഞ്ഞുപോക്ക് സൃഷ്ടിക്കുമെന്നും മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് കുറ്റപ്പെടുത്തി. ഘടകകക്ഷികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ നിയന്ത്രണം വേണമെന്നും നേതൃത്വത്തിൽ കൂടുതൽ കൂടിയാലോചനകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here