Advertisement

കൊച്ചി മെട്രോ ഒന്നാം വാർഷികം; ‘ഫ്രീ റൈഡ് ഡേ’യുമായി മെട്രോ; ഈ ദിവസം മെട്രോ യാത്ര സൗജന്യം

June 12, 2018
1 minute Read
kochi metro anniversary offer

കൊച്ചി മെട്രോ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജൂൺ 19 ന് എല്ലാവർക്കും മെട്രോ യാത്ര സൗജന്യം. ‘ഫ്രീ റൈഡ് ഡേ’ എന്നാണ് ഈ ദിവസത്തിന് പറയുക. കെഎംആർഎൽ എംഡി മുഹമ്മദ് ഹാഷിമാണ് ഇക്കാര്യം പറഞ്ഞത്. ജൂൺ 17 ന് ജനപ്രതിനിധകളും പ്രമുഖ വ്യക്തിത്വങ്ങളെയും അണിനിരത്തി ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിൽ കേക്ക് മുറിച്ച് കൊച്ചി മെട്രോയുടെ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കും.

ഈ മാസം 15നും 18 നും ഇടയിൽ യാത്ര ചെയ്യുന്നവർക്കായി ‘ലക്കി ഡിപ്പ്’ എന്ന സമ്മാനപദ്ധതിയും മെട്രോ ആവിഷ്‌കരിച്ചിട്ടുണ്ട്. നിരവധി സമ്മാനങ്ങളാണ് യാത്രക്കാരെ ഇതിലൂടെ കാത്തിരിക്കുന്നത്. സമ്മാനങ്ങൾ സസ്‌പെൻസായി ഇരിക്കട്ടെയെന്നും ഹാഷിം പറഞ്ഞു. ജൂൺ 15 മുതൽ 30 വരെ കൊച്ചി വൺ കാർഡ് എടുക്കുന്നവർക്ക് കാർഡ് ഇഷ്യു ഫീസ് ഉണ്ടായിരിക്കില്ല. തികച്ചും സൗജന്യമായാണ് വൺ കാർഡ് ലഭിക്കുക. നിലവിൽ 237 രൂപയാണ് വൺ കാർഡ് എടുക്കാൻ നൽകേണ്ടത്. ഈ തുകയാണ് കെംഎംആർഎൽ ജൂൺ 30 വരെ ഒഴിവാക്കുന്നത്.

ഗോപിനാഥ് മുതുകാടിന്റെ ‘ട്രൈം ട്രാവലർ’ ന്നെ മാജിക്ക് ഷോ 17 ന് രാവിലെ ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിൽ നടക്കും. മെട്രോ സ്‌റ്റേഷനുകളിൽ കലാ-സാംസ്‌കാരിക പിരപാടികളും അരങ്ങേറും.

കൊച്ചി മെട്രോ രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ പ്രതിമാസ പാസിൽ ഡിസ്‌കൗണ്ടുകൾ ഉണ്ടാകും. പ്രതിദിന പാസ് അവതരിപ്പിക്കാനും കെഎംആർഎൽ ആലോചിക്കുന്നുണ്ടെന്ന് ഹാഷിം പറഞ്ഞു.

കൊച്ചി മെട്രോയുടെ നഷ്ടം നേർപകുതിയായി കുറയ്ക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആറ് കോടിയായിരുന്നു നഷ്ടമെങ്കിൽ ഇന്ന് പ്രതിമാസ നഷ്ടം മൂന്ന് കോടി അറുപത് ലക്ഷമായി കുറഞ്ഞു. പേട്ടയിൽ അടുത്ത ജൂണോടുകൂടി മെട്രോ എത്തുന്നതോടെ മെട്രോ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ജൂൺ 17 നാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. ജൂൺ 19 നാണ് സർവീസ് ആരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top