ഖുറാൻ തീവ്രവാദം വളർത്തുന്നു : ബിജെപി എംഎൽഎ

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനാണ് തീവ്രവാദം വളർത്തുന്നതെന്ന് ബിജെപി എംഎൽഎ.
തെലങ്കാനയിലെ ഗോഷാമഹാൽ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ രാജാ സിങ് ലോധ് ആണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ രൂക്ഷമായ മതവിദ്വേഷ പ്രസ്താവനകൾ നടത്തിയത്.
ഇഫ്താർ പാർട്ടി നടത്തുന്നത് വോട്ട് തെണ്ടാനാണെന്നാണ് എംഎൽഎ പറയുന്നു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ഇഫ്താർ വിരുന്ന് സംഘടപിക്കുന്നതിനെതിരേയായിരുന്നു വിമർശനം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് കേന്ദ്രത്തിൽ നിന്നും വാങ്ങുന്ന പണം ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നതെന്നും ഇഫ്താർ വിരുന്നിൻറെ പേരിൽ 66 കോടിയാണ് ചെലവാക്കിയതെന്നും സിങ് പറഞ്ഞു. വികസനത്തെക്കാൾ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടക്കുന്നതെന്നും രാജ സിങ് കുറ്റപ്പെടുത്തി.
ഹിന്ദുക്കളെ കൊല്ലുന്നതിനെ കുറിച്ച് സംസാരിക്കുന്നവരുടെ ഇഫ്താർ പാർട്ടിയിൽ താനൊരിക്കലും പങ്കെടുക്കില്ലെന്നും ഇഫ്താർ വിരുന്ന് ഒരിക്കലും സംഘടിപ്പിക്കില്ലെന്നും സിങ് പറഞ്ഞു.
മതവിദ്വേഷ പ്രസ്താവനകൾ നടത്തിയതിന് എംഎൽഎയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
quran spreads terrorism says bjp mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here