ഷോക്കേറ്റ വീട്ടമ്മയെ വൈദ്യുതകമ്പി കടിച്ച് നീക്കി രക്ഷിച്ച വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം

dog

ഷോക്കേറ്റ വീട്ടമ്മയെ വൈദ്യുതകമ്പി കടിച്ച് നീക്കി രക്ഷിച്ച വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം. ഇടുക്കി ചെറുതോണിയിലാണ് സംഭവം. പെരിയാര്‍വാലി കൈപ്പടമലയില്‍ സജീവന്റെ ഭാര്യ ഓമനയ്ക്കാണ് ഷോക്കേറ്റത്. പുല്ലുചെത്താന്‍ പോയ ഓമന പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ചവിട്ടുകയായിരുന്നു. നിലത്ത് വീണ പിടഞ്ഞ ഒാമനയുടെ കാലില്‍ ചുറ്റിയ വൈദ്യുത കമ്പി ഒപ്പമുണ്ടായിരുന്ന വളര്‍ത്തുനായ കടിച്ച് നീക്കി വീട്ടമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു. കമ്പിയില്‍ കടിച്ചയുടനെ നായ ഷോക്കേറ്റ് മരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം.

dog


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top