കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു; സുധീരന് കെസി ജോസഫിന്റെ മറുപടി

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും ഉമ്മന്‍ചാണ്ടിക്കെതിരെയും വിമര്‍ശനമുന്നയിച്ച വി.എം. സുധീരന് എ ഗ്രൂപ്പ് അംഗവും മുന്‍ മന്ത്രിയുമായ കെ.സി. ജോസഫിന്റെ മറുപടി. പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച വി.എം. സുധീരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് കെ.സി. ജോസഫ് തുറന്നടിച്ചു. പാർട്ടിക്കെതിരെ സുധീരന്‍റെ ആവർത്തിച്ചുള്ള വെല്ലുവിളി വേദനാജനകവും നിർഭാഗ്യകരവുമായിപ്പോയെന്നും പരസ്യ പ്രതികരണങ്ങളിലേക്ക് പോകരുത് എന്ന് പാർട്ടി നേതൃത്വത്തിന്‍റെ നിർദേശമുള്ളതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും കെ.സി. ജോസഫ് പ്രതികരിച്ചു. ഇന്ന് രാവിലെ രണ്ട് മണിക്കൂറോളം നീണ്ട പത്രസമ്മേളനത്തിലാണ് വിഎം സുധീരന്‍, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനും ഉമ്മന്‍ ചാണ്ടിക്കുമെതിരേ ആഞ്ഞടിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here