നാടിന്റെ ഫിറ്റ്നസിലാണ് എനിക്ക് താത്പര്യം; മോദിയുടെ ഫിറ്റ്നസ് ചലഞ്ചിന് കുമാരസ്വാമിയുടെ ‘വിപരീത കരണീമുദ്ര’

modi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ്നസ് ചലഞ്ചിന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മറുപടി. തനിക്ക് നാടിന്റെ വികസനത്തിന്റെ ഫിറ്റ്നസിലാണ് താത്പര്യം. അതിന് താങ്കളുടെ പിന്തുണ തേടുന്നുവെന്നായിരുന്നു കുമാരസ്വാമിയുടെ ട്വീറ്റ്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് വെല്ലുവിളി ഏറ്റെടുത്താണ് പ്രധാനമന്ത്രി ട്വിറ്ററില്‍ സ്വന്തം വ്യായാമ ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഫിറ്റ് ഇന്ത്യ ഫിറ്റ് ചലഞ്ച് ക്യാമ്പെയിന്റെ ഭാഗമായി ഇത്തരം ചലഞ്ച് വീഡിയോ പുറത്ത് വരുന്നുണ്ട്. കുമാരസ്വാമിയേയും 2018കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ മണിക ബാദ്രയേയുമാണ് മോദി തന്റെ വീഡിയോയ്ക്ക് താഴെ ചലഞ്ച് ഏറ്റെടുക്കാനായി ക്ഷണിച്ചത്. 40വയസ്സിന് മുകളിലുള്ള ഐപിഎസ് ഉദ്യോഗസ്ഥരേയും വെല്ലുവിളി ഏറ്റെടുക്കാന്‍ ക്ഷണിച്ചിരുന്നു.

കുമാര സ്വാമിയുടെ ട്വീറ്റ് ഇങ്ങനെ

പ്രിയ മോദീ ജി.. ഞാന്‍ ആദരിക്കപ്പെട്ടിരിക്കുന്നു. എന്‍റെ ആരോഗ്യത്തെ കുറിച്ചുള്ള അങ്ങയുടെ ആകുലതകള്‍‌ക്ക് നന്ദി.കായിക ക്ഷമത പരമപ്രധാനം തന്നെ. അതിനെ പിന്തുണക്കുന്നു. യോഗ എന്‍റെ നിത്യവ്യായാമത്തിന്‍റെ ഭാഗമാണ്. എന്നാല്‍ ഇപ്പോള്‍ എനിക്ക് എന്‍റെ ആരോഗ്യത്തേക്കാള്‍ എന്‍റെ സംസ്ഥാനത്തിന്‍റെ ആരോഗ്യവും വികസനവും ആണ് വലുത്. അതിന് താങ്കളോട് പിന്തുണ തേടുന്നു


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top