സ്‌കൂളുകളിൽ ഇനി സന്യാസിമാരുടെ പ്രഭാഷണവും

talks by spiritual leaders to be conducted in schools

രാജസ്ഥാനിലെ സ്‌കൂളുകളിൽ ഇനിമുതൽ ആത്മീയ നേതാക്കന്മാരുടെ പ്രഭാഷണവും. സംസ്ഥാനത്തെ 86000 സർക്കാർ സ്‌കൂളുകളിൽ ‘ബാലസഭ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വാരാന്ത്യ പരിപാടയിലാണ് ആത്മൂയ നേതാക്കളുടെ പ്രഭാഷണം ഉൾപ്പെടെയുള്ള പരിപാടികൾ ഉൾക്കൊള്ളിക്കുക. രാജസ്ഥാൻ സംസ്ഥാന സർക്കാരാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്.

പുതിയ അക്കാദമിക്ക് കലണ്ടർ പ്രകാരം എല്ലാ ശനിയാഴ്ചയും 30 മിനിറ്റ് സമയമാണ് ബാലസഭ സംഘടിപ്പിക്കേണ്ടത്. ഇതിൽ ഓരോ ആഴ്ചയും വ്യത്യസ്തമായ പരിപാടികൾ ആണ് ഉണ്ടാവുക. പ്രശസ്തരായ വ്യക്തികളുടെ ജീവിതത്തിൽ നടന്ന പ്രചേദനകരമായ കഥകൾ, ഗുണപാഠ കഥകൾ, സന്യാസിമാരുടെ പ്രഭാഷണങ്ങൾ, ഇതിഹാസങ്ങൾ, ദേശീയ ഗാനങ്ങത്തിന്റെ ആലാപനം, എന്നിവയാണ് ഉണ്ടാവുക.

Loading...
Top