സാന്‍ ഫ്രാന്‍സിസ്കോയില്‍ കറുത്തവര്‍ഗക്കാരി മേയറാകുന്നു

ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയായ ലണ്ടന്‍ ബ്രീഡ് സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ ഫ്രാന്‍സിസ്കോയുടെ ചരിത്രത്തില്‍ മേയര്പദവിയിലെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയാണ് ബ്രീഡ്. 43കാരിയായ ബ്രീഡിന് അൻപത് ശതമാനം വോട്ടാണ് ലഭിച്ചത്. ജൂണ്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ സ്വവര്‍ഗപ്രേമിയായ മാര്‍ക്ക് ലെനോയെ തോല്പിച്ചാണ് ബ്രീഡ് മേയര്‍ പദവിയിലെത്തിയത്. പ്രോവിഷണല്‍ ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കാന്‍ അധികസമയം എടുത്തതിനാലാണ് ഫലപ്രഖ്യാപനം വൈകിയത്. ഡിസംബറില്‍ എഡ് ലീയുടെ നിര്യാണത്തെത്തുടര്‍ന്നു ആക്ടിംഗ് മേയറായി പ്രവര്‍ത്തിക്കുകയായിരുന്നു ബ്രീഡ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here