നടി ആക്രമിക്കപ്പെട്ട കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ സിബിഐയോടും സര്‍ക്കാരിനോടും നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇന്ന് കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം. കോടതി സിബിഐയ്ക്കും സര്‍ക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്.
എന്നാല്‍, ദിലീപിന്റെ സിബിഐ അന്വേഷണം ആവശ്യമാണെന്ന ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തു. ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കിയപ്പോഴാണ് ദിലീപിന്റെ ഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തത്. സിബിഐ അന്വേഷണം ആവശ്യപ്പെടുള്ള ദീലീപിന്റെ ഹര്‍ജി കേസിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here