കൊച്ചിയിലെ ഡെ കെയര്‍ വാന്‍ അപകടം; പരിക്കേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

മരട് കിഡ്സ് വേള്‍ഡ് ഡേ കെയറിലെ കുട്ടികള്‍ കയറിയ വാഹനം കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാരളിന്റെ നില മാറ്റമില്ലാതെ തുടരുന്നു. വെറ്റില ജനതാ റോഡില്‍ ജോബി ജോര്‍ജ്ജിന്റേയും ജോമയുടെയും മകളാണ് കാരള്‍. ശ്വാസകോശത്തില്‍ വെള്ളവും ചളിയും നിറഞ്ഞ അവസ്ഥയിലാണ് കുഞ്ഞ്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇപ്പോള്‍ ജീവന്‍ മുന്നോട്ട് പോകുന്നത്. തലച്ചോറിലും വെള്ളം കയറി നീര്‍ക്കെട്ടുണ്ടായിട്ടുണ്ട്. ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറവാണ് ഇക്കാരണം കൊണ്ട് തന്നെ ശരീരം ഒന്നിനോടും പ്രതികരിക്കുന്നില്ല. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്.
van accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here