‘സെല്‍ഫ്’ അടിച്ച് മൊറോക്കോ വീണു; അവസാന മിനിറ്റില്‍ ഇറാന് ജയം
ലോകകപ്പ് ഗ്രൂപ്പ് ബി യിലെ മത്സരത്തില്‍ മൊറോക്കയെ തോല്‍പ്പിച്ച് ഇറാന് ആദ്യ ജയം സ്വന്തമാക്കി. മൊറോക്കോ വച്ചുനീട്ടിയ സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തിലാണ് ഇറാന് വിജയം സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിൽ മൊറോക്കോ താരം അസിസ് ബൊഹാദൂസാണ് ഇറാന്റെ വിജയമുറപ്പിച്ച സെൽഫ് ഗോൾ വഴങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ മൊറോക്കോയുടെ ആധിപത്യമായിരുന്നു. ഇറാൻ പോസ്റ്റിലേക്കു തിരമാല പോലെ മൊറോക്കോ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾമാത്രം ഒഴിഞ്ഞുനിന്നു. തുടക്കത്തിലെ പതർച്ചയ്ക്കുശേഷം ഇറാനും ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്തി. രണ്ടാം പകുതിയിൽ ഇരു ടീമുകളും പരുക്കൻ അടവുകൾ പുറത്തെടുത്തത് മത്സരത്തിന്റെ രസം കെടുത്തി. ഇതിനുശേഷമായിരുന്നു മൊറോക്കോയുടെ വിധി നിർണയിച്ച ഗോൾ എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here