‘ടെല്‍സ്റ്റാര്‍ 18 മേഡ് ഇന്‍ പാകിസ്ഥാന്‍ മാര്‍ക്കറ്റഡ് ബൈ അഡിഡാസ്’
ഇത്തവണത്തെ ലോകകപ്പിലുപയോഗിക്കുന്ന പന്ത് ഹൈടെക്കാണ്. ഹൈ ഫൈ പന്തിന്റെ പേര് ‘ടെല്‍സ്റ്റാര്‍ 18. അഡിഡാസിന്റെ പന്തുകള്‍ നിര്‍മ്മിച്ചത് പാകിസ്ഥാനിലും. ശാസ്ത്രീയമായി ഡിസൈന്‍ ചെയ്തിരിക്കുന്നതാണ് ടെല്‍സ്റ്റാല്‍ പന്തുകള്‍. നല്ല പവറുള്ള കളിക്കാര്‍ക്കു പോലും ഫ്രീ കിക്കുകള്‍ അല്‍പ്പം ദുഷ്‌ക്കരമാക്കുന്നതാവും ടെല്‍സ്റ്റാറെന്നാണ് സൂചന. മൂന്നു വര്‍ഷങ്ങളിലായി ലക്ഷക്കണക്കിന് പൗണ്ടുകള്‍ ചെലവഴിച്ച് അഡിഡാസ് നിര്‍മ്മിച്ച ബോള്‍ പെര്‍ഫെക്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. നല്ല പവറില്‍ അടിച്ചു നീക്കിയാല്‍ പോലും കുറഞ്ഞദൂരമായിരിക്കും ടെല്‍സ്റ്റാര്‍ നീങ്ങുക. ഗോള്‍കീപ്പര്‍മാര്‍ക്ക് ടെല്‍സ്റ്റാര്‍ സന്തോഷം പകരുമെങ്കിലും റൊണാള്‍ഡോയെപ്പോലെ പവറുള്ള കളിക്കാര്‍ക്കു പോലും അല്‍പ്പം പേടിയായിരിക്കുമെന്നാണ് പറയുന്നത്.
1970 ലെ മെക്‌സിക്കോ ലോകകപ്പിനുപയോഗിച്ച കിടിലന്‍ കാല്‍പ്പന്തിന്റെ ഡിസൈന്‍ തന്നെയാണ് ടെല്‍സ്റ്റാറും പിന്തുടര്‍ന്നിരിക്കുന്നത്. ലൂബറോ യൂണിവേഴ്‌സിറ്റിയിലെ വിന്‍ഡ് ടണലുകളിലൂടെ മാസങ്ങള്‍ നീണ്ട പരിശോധനകളെ അതിജീവിച്ചാണ് ടെല്‍സ്റ്റാര്‍ ഇന്നലെ ലുഷ്‌കിന സ്‌റ്റെഡിയത്തിലെത്തിയത്. പോരാത്തതിന് അഡിഡാസിന്റെ ജര്‍മ്മന്‍ ആസ്ഥാനത്ത് റോബോട്ട് ബൂട്ടിന്റെ മണിക്കൂറില്‍ 90 മീറ്റര്‍ വേഗതയുള്ള ചവിട്ടും തൊഴിയും ഏറ്റു വാങ്ങി ക്ഷമത തെളിയിച്ചിട്ടുണ്ട് ടെല്‍സ്റ്റാര്‍. ഓരോ ചലനത്തിലും മികച്ച ക്ഷമത ഉറപ്പുവരുത്താന്‍ ഹോക്ക് ഐ ടെക്‌നോളജിയും ഉപയോഗിച്ചിരിക്കുന്നു. 32 ടീമുകളും പുതിയ പന്തില്‍് പരിശീലനം നേടിയിട്ടുണ്ട്. 1962 ല്‍ നാസ വികസിപ്പിച്ച ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹം ടെല്‍സ്റ്റാറിന്റെ പേരാണ് പന്തിനും. ഉപഗ്രഹ ചിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തിലാണ് പന്തിന്റെ ഡിസൈന്‍. പന്തിനുള്ളില്‍ എന്‍എഫ്‌സി ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്, ഉള്ളിലെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി വൈഫൈ കണക്ഷനും ബോളിലുണ്ട്. കാല്‍പ്പന്താരാധകര്‍ കാത്തിരിക്കുന്നത് ഗോള്‍ മഴയ്ക്കാണ്…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here