അക്ബര്‍ മഹാനായിരുന്നില്ല മഹാറാണാ പ്രതാപാണ് മഹാന്‍; യോഗി ആദിത്യനാഥ്

മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ മഹാനായിരുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.യുദ്ധത്തില്‍ ആര് വിജയിച്ചതെന്നല്ല പ്രധാനം, പ്രതാപ് തന്റെ കോട്ടകളെല്ലാം പിടിച്ചെടുത്തതിലൂടെയാണ് മഹാനായത്. 16ാം നൂറ്റാണ്ടിലെ മെവാര്‍ ഭരണാധികാരിയായിരുന്ന മഹാറാണ പ്രതാപാണ് യഥാര്‍ഥ മഹാനെന്നാണ് യോഗി പറയുന്നത്. ആരവല്ലി മലനിരകളില്‍ വര്‍ഷങ്ങള്‍ നീണ്ട ഏറ്റുമുട്ടല്‍ നടത്തിയാണ് മഹാറാണ സ്വന്തം കോട്ട തിരിച്ചു പിടിച്ചതെന്നും അക്ബറിനെ ചക്രവര്‍ത്തിയായി അംഗീകരിക്കാന്‍ മഹാറാണയ്ക്കും താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അക്ബര്‍ തുര്‍ക്കിയാണ്. അതിനാല്‍ വിശ്വസിക്കാന്‍ പറ്റില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു. മഹാറാണ പ്രതാപിനെക്കുറിച്ചുള്ള പ്രത്യേക മാഗസിന്‍ ആര്‍.എസ്.എസ് പുറത്തിറക്കുന്നുണ്ടെന്നും യോഗി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here