Advertisement

മുത്താണ് ‘സാബിവാക്ക’

June 15, 2018
Google News 1 minute Read
zabivakka

കാല്‍പ്പന്താരവത്തിന് തുടക്കമായതോടെ ഗ്രൗണ്ടിലെ താരങ്ങള്‍ക്കൊപ്പം ഉയരുന്നത് ‘സാബിവാക്ക’ കൂടിയാണ്. റഷ്യന്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നമാണ് ‘സാബിവാക്ക’യെന്ന കുസൃതിക്കുടുക്കയായ ചെന്നായ. കൗശലത്തിന്റെയും കുടില ബുദ്ധിയുടെയും പ്രതീകമെന്ന് പലപ്പോഴും വിലയിരുത്തപ്പെടുന്ന ചെന്നായയെ ഭൂഗോളം സ്‌നേഹിച്ചു തുടങ്ങിയിരിക്കുകയാണ് സാബിവാക്കയിലൂടെ. സ്‌കോര്‍ ചെയ്യുന്നവന്‍ എന്നര്‍ത്ഥമുള്ള ‘സാബിവാക്ക’ തന്നെയാണ് കാല്‍പ്പന്തിന്റെ ലോകയുദ്ധത്തെ പ്രതിനിധീകരിക്കാന്‍ ഏറ്റവും യോഗ്യന്‍.

കാണികളെ രസിപ്പിക്കുകയും , സ്റ്റേഡിയത്തെ ത്രസിപ്പിക്കുകയും ചെയ്യുന്നതിലുപരി ആഗോള സെലിബ്രിറ്റി പരിവേഷമുള്ള സാബിവാക്ക റഷ്യയുടെ അനൗദ്യോഗിക അംബാസഡര്‍ കൂടിയായിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ക്രിയാത്മകമായ രീതിയിലാണ് സാബിവാക്കയെ തെരഞ്ഞെടുതത്തിരിക്കുന്നത്. പത്തു ലക്ഷം റഷ്യക്കാരാണ് ഫിഫാ ഡോട്ട് കോം നടത്തിയ ഒരു മാസം നീണ്ട വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഒടുവില്‍ റഷ്യയുടെ ചാനല്‍ വണ്ണില്‍ നടന്ന ഫലപ്രഖ്യാപനത്തെ ആവേശത്തോടെ വരവേറ്റ ലോകം സാബിവാക്കയെ നെഞ്ചിലേറ്റി. സാബിവാക്കയെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യാനും സാധിക്കും. ഇഷ്ട ടീമിന്റെ ജേഴ്‌സിയില്‍ സാബിവാക്കയോടൊപ്പം പടമെടുക്കാനും ഫിഫ സൗകര്യമൊരുക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here