തോട്ടത്തില്‍ നിന്ന് അപ്രത്യക്ഷയായ സ്ത്രീ പെരുമ്പാമ്പിന്റെ വയറ്റില്‍!!! (വീഡിയോ കാണാം)

പച്ചക്കറിത്തോട്ടത്തിൽനിന്ന് അപ്രത്യക്ഷയായ സ്ത്രീയെ പെരുമ്പാമ്പിന്റെ വയറ്റിൽ കണ്ടെത്തി. ഇന്തോനേഷ്യയിലെ മുന ദ്വീപിലെ സുലവേസി തീരത്തെ പെർഷ്യാപൻ ലവേല എന്ന ഗ്രാമത്തിലാണ് സംഭവം. വാ തിബ എന്ന അന്പത്തിനാലുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി പച്ചക്കറിത്തോട്ടത്തിൽ പോയിരുന്ന വാ തിബ പിന്നീട് അപ്രത്യക്ഷയാകുകയായിരുന്നു. ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പക്ഷേ ഇവരുടെ പച്ചക്കറിത്തോട്ടത്തിൽനിന്ന് ഒരു കൂറ്റൻ പെരുമ്പാമ്പിനെ തെരച്ചിൽ നടത്തിയ നാട്ടുകാർ കണ്ടെത്തി. തിബ ഉപയോഗിച്ചിരുന്ന കത്തി ഇതിനു സമീപമുണ്ടായിരുന്നു.
സംശയം തോന്നിയ നാട്ടുകാർ ചേർന്ന് പെരുമ്പാമ്പിനെ കൊന്ന് വയർ കീറി പരിശോധിച്ചപ്പോഴാണ് വാ തിബയെ പാമ്പിന്റെ വയറ്റിൽ കണ്ടെത്തിയത്. ഏഴു മീറ്റർ (23 അടി) നീളമുണ്ടായിരുന്നു പെരുമ്പാമ്പിന്. തിബയുടെ തലയാണ് പാമ്പ് ആദ്യം വിഴുങ്ങിയത്. പിന്നീട് ശരീരംകൂടി വിഴുങ്ങുകയായിരുന്നെന്ന് പ്രാദേശിക പോലീസ് മേധാവി ഹംക അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here