Advertisement

ഇരട്ടക്കുട്ടികളെ അമ്മാവന്‍ കൊന്നു; സഹോദരിയുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണെന്ന് മൊഴി

June 16, 2018
Google News 0 minutes Read
riyas maulavi murder case blood stained clothes found RSS worker murdered kannur ramanthali murder case cpm lawyer presented convict part

സഹോദരിയുടെ മാനസികാസ്വാസ്ഥ്യം ഉള്ള ഇരട്ടക്കുട്ടികളെ സഹോദരന്‍ കൊന്നു. കുട്ടികള്‍ മൂകരുമാണ്. ഹൈദ്രാബാദിലാണ് സംഭവം. നാല്‍ഗൊണ്ട മിര്‍യാല്‍ഗുഡ സ്വദേശിനിയായ ലക്ഷ്മിയുടെ കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലക്ഷ്മിയുടെ സഹോദരന്‍ മല്ലികാര്‍ജുന്‍ റെഡ്ഡി അറസ്റ്റിലായി. പന്ത്രണ്ട് വയസ്സുള്ള കുട്ടികളെ നീന്തല്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് ഇയാള്‍ കൊണ്ട് പോകുകയായിരുന്നു. അതിന് ശേഷം കഴുത്ത് ഞെരിച്ച് കൊന്നു. മൃതദേഹം കാറില്‍ കയറ്റുന്നതിനിടെ വീട്ടുടമ കാണുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. സഹോദരിക്ക് കുട്ടികള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് കൊന്നതെന്ന് ഇയാള്‍ പിന്നീട് പോലീസിനോട് സമ്മതിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here