അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു

ceasefire

റംസാനുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഭീകരര്‍ക്ക് എതിരായ നടപടികള്‍ തുടരുമെന്നും രാജ്നാഥ് സിംഗ് അറിയിച്ചു. ഭീകരവാദവും അക്രമപ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് പാക്കിസ്ഥാന്‍ നിരവധി തവണ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തിരുന്നു.

ceasefire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top