താരമായി ലൊസാനോ!! ആദ്യ പകുതിയില്‍ ജര്‍മനിക്കെതിരെ മെക്‌സിക്കോ മുന്‍പില്‍ (1-0)
ജര്‍മനി – മെക്‌സിക്കോ പോരാട്ടം ആദ്യ പകുതി പിന്നിട്ടു. ഇടവേള വിസില്‍ മുഴങ്ങുമ്പോള്‍ ജര്‍മനിക്കെതിരെ മെക്‌സിക്കോ ഒരു ഗോളിന് ലീഡ് ചെയ്യുന്നു. 33-ാം മിനിറ്റില്‍ മെക്‌സിക്കോ താരം ഹിര്‍വിങ് ലൊസാനോ ജര്‍മന്‍ പ്രതിരോധത്തെ പൊളിച്ച് ഗോള്‍ സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യം മുതലേ ജര്‍മനിയുടെ ഗോള്‍മുഖം വിറപ്പിക്കുകയാണ് മെക്‌സിക്കോ മുന്നേറ്റ നിര. മികച്ച പാസുകളിലൂടെ നിലവിലെ ചാമ്പ്യന്‍മാരെ വിറപ്പിക്കാന്‍ മെക്‌സിക്കോ താരങ്ങള്‍ക്ക് കഴിഞ്ഞു. കളിക്കളത്തിലെ മികവിലും മെക്‌സിക്കോ തന്നെയാണ് മുന്‍പില്‍.
¡Nuestro primer festejo mundialista es para @HirvingLozano70!#NadaNosDetiene | #Rusia2018 | #GERMEX pic.twitter.com/drjSYaqw6X
— Selección Nacional (@miseleccionmx) June 17, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here